READING DAY

 ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് IQAC & മലയാളം അസോസിയേഷൻ  "പ്രയാഗ"യും സംയുക്തമായി ചേർന്ന് " വൈഖരി" എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു


ഐശ്വര്യയുടെ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ഗോകുൽകൃഷ്ണ സ്വാഗത പ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പൽ Dr. G വത്സല ടീച്ചർ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു

മറന്നു പോയ വായനയുടെ ഓർമപ്പെടുത്തലായി കോളേജ് വൈസ് പ്രിൻസിപ്പൽ Dr. G മീരകുമാരി ടീച്ചർ വായനദിന ആശംസ അറിയിച്ചു. തുടർന്ന് കോളേജ് ലൈബ്രറിയൻ Dr. രഘുനാഥൻനായർ സർ പരിപാടിക്ക്‌ ആശംസകൾ അറിയിച്ചു.

    അതിനുശേഷം ദേവി. വി വായനദിനത്തിന്റെ പ്രാതിനിധ്യത്തെ മുൻ നിർത്തി പ്രബന്ധാവതരണം നടത്തി. തുടർന്ന് വായനാ മത്സരവും, ക്വിസും നടത്തി.



രണ്ടു റൗണ്ടുകളിലായി നടത്തിയ വായനമത്സരത്തിൽ എല്ലാ ഓപ്ഷണൽ നിന്നും കുട്ടികൾ പങ്കെടുത്തു. ഇംഗ്ലീഷ് ഓപ്ഷനലിലേ ശരണ്യ.S. നായർ ഒന്നാം സ്ഥാനം കരസ്തമാക്കി. രണ്ടുപേർ ചേർന്ന 5 ഗ്രൂപ്പുകളായിട്ടാണ് ക്വിസ് നടത്തിയത്. അതിൽ ഇംഗ്ലീഷ് ഓപ്ഷണിലെ അബിദേവും സിയയും വിജയിച്ചു

 പരിപാടിക്ക്‌ എത്തിച്ചേർന്ന എല്ലാവർക്കും ആരതി നന്ദി പറഞ്ഞതോടുകൂടി പരിപാടി അവസാനിച്ചു.


Comments

Popular posts from this blog

DIGITAL TEXT

COMPOSITION OF MUSIC

ROLE OF TEACHER IN CONSCIENTIZING CHILD ABUSE OVER INTERNET